മുംബൈ മുന്‍ പോലീസ് കമ്മീഷനര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published On: 2018-05-11 10:00:00.0
മുംബൈ മുന്‍ പോലീസ് കമ്മീഷനര്‍ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയുടെ മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്ത നിലയില്‍. തെക്കന്‍ മുംബൈയിലെ സ്വവസതിയില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഐപിഎല്‍ വാതുവെയ്പ് കേസ്, 2011ലെ മുംബൈ ഭീകരാക്രമണക്കേസ് തുടങ്ങിയ സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനാ തലവനാവുന്നതിനു മുമ്പ് മുംബൈ ക്രൈം ബ്രാഞ്ച് തലവനായിരുന്നു.

മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലമായി റോയ് മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയായിരുന്നെന്നാണ് വിവരം. മുംബൈ മുന്‍ പോലീസ് കമ്മീഷനര്‍ രാകേഷ് മരിയയും റോയുമാണ് നഗരത്തില്‍ ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആദ്യ പോലീസുകാര്‍.

Top Stories
Share it
Top