വോട്ടിങ് മെഷിനുകള്‍ തുടര്‍ച്ചയായി പണിമുടക്കുന്നതില്‍ ആശങ്ക: എസ്.വൈ ഖുറേഷി

നാഷണല്‍ ഡസ്‌ക്: വിവിപാറ്റ് സംവിധാനമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തുടര്‍ച്ചയായി പണിമുടക്കുന്നത് അതീവഗൗരവ വിഷയമാണെന്ന് മുന്‍...

വോട്ടിങ് മെഷിനുകള്‍ തുടര്‍ച്ചയായി പണിമുടക്കുന്നതില്‍ ആശങ്ക: എസ്.വൈ ഖുറേഷി

നാഷണല്‍ ഡസ്‌ക്: വിവിപാറ്റ് സംവിധാനമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തുടര്‍ച്ചയായി പണിമുടക്കുന്നത് അതീവഗൗരവ വിഷയമാണെന്ന് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ (സി.ഇ.സി) എസ്.വൈ ഖുറേഷി. എല്ലാ കാലാവസ്ഥസാഹചര്യങ്ങളിലും പരീക്ഷിച്ച് വിജയം കണ്ടശേഷമാണ് വിവിപാറ്റ് യന്ത്രങ്ങള്‍ രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും എന്നാല്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തുടര്‍ച്ചയായി പണിമുടക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖുറേഷി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്ന 2011 ലാണ് വിവിപാറ്റ് യന്ത്രങ്ങള്‍ ആദ്യമായി പരീക്ഷിച്ചത്. 2013 സെപ്തംബറില്‍ നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചപ്പോഴും അദ്ദേഹമായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍.

നനവും ഈര്‍പ്പവുമുള്ള കേരള കാലാവസ്ഥയിലും വരണ്ട, ചൂടേറിയ അന്തരീക്ഷമുള്ള ജയ്‌സാല്‍മീറിലും ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കൊടുംതണുപ്പിലും തുടര്‍ച്ചയായി മഴ പെയ്യുന്ന ചിറാപുഞ്ചിയിലും വിവിപാറ്റ് യന്ത്രങ്ങള്‍ പരീക്ഷിച്ചിരുന്നു. ആദ്യവട്ടപരീക്ഷണത്തില്‍ ചില യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും പരിശോധന നടത്തി. ഇതിനുശേഷമാണ് വിവിപാറ്റ് യന്ത്രങ്ങള്‍ രാജ്യത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുതുടങ്ങിയത്.

എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നിട്ടും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെന്നത് ഗൗരവമുള്ള വിഷയമാണ്. ഉത്തര്‍പ്രദേശിലെ കയിരാനയിലും ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് കടുത്ത ചൂടിനെയും അമിതമായ വെളിച്ചത്തെയും തുടര്‍ന്നാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അവകാശപ്പെട്ടിരുന്നു.

ഏതെങ്കിലും പോളിങ്ബൂത്തിലെ വിവിപാറ്റ് രസീതുകള്‍മാത്രം എണ്ണിത്തിട്ടപ്പെടുത്തുന്ന രീതി ശരിയല്ല. നിശ്ചിത ശതമാനം രസീതുകളെങ്കിലും എണ്ണിത്തിട്ടപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Story by
Read More >>