ജസ്റ്റിസ് കെ.എം ജോസഫ് വിഷയം: സര്‍ക്കാറിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

Published On: 2018-04-27 05:00:00.0
ജസ്റ്റിസ് കെ.എം ജോസഫ് വിഷയം: സര്‍ക്കാറിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാന്‍ ജഡ്ജിമാരുടെ കൊളീജിയം നല്‍കിയ ശിപാര്‍ശ തളളിയ സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. കൊളീജിയത്തിന്റെ ശീപാര്‍ശ തളളിയത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറും വിശേഷിപ്പിച്ചതിനു പിറകെയാണിത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദുമല്‍ഹോത്രയെ ജഡ്ജിയാക്കുനുളള കൊളീജിയം ശിപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതെസമയം ജസ്റ്റിസ് കെ.എം ജോസഫിനെ കേന്ദ്രം തളളുകയായിരുന്നു. ഈ പശ്ചാതലത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റേയും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേയും നിലപാട് ശരിയല്ലെന്ന വാദമാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ കഴിഞ്ഞ ദിവസം ദി ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തോട് പ്രതികരിച്ചത്.

ജസ്റ്റിസ് കെ.എം ജോസഫ് ഉത്തരാഖണ്ഡ് ഹൈ കോടതി മൂന്ന് ബഞ്ചിന് നേതൃത്വം നല്‍കിയ ജഡ്ജിയാണ്. അതിനുപുറമെ 2016 ല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന നിര്‍ദ്ദേശത്തെ തളളിയ ഹൈ കോടതി ജഡ്ജുമാണ്. ഇദ്ദേഹത്തെ ആന്ധ്രപ്രദേശിലേക്ക് മാറ്റുന്നതും സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഇടപ്പെട്ട് തടയുന്നതായി നിരവധി വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

Top Stories
Share it
Top