അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്; നാല് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സാബാം ജില്ലയിലെ റാംഗ്രഹ് സെക്ടറിലെ അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ നാല് ബി.എസ്.എഫ്...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സാബാം ജില്ലയിലെ റാംഗ്രഹ് സെക്ടറിലെ അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ നാല് ബി.എസ്.എഫ് ജവാന്മാര്ക്ക് വീരമൃത്യു. അസിസ്റ്റന്റ് കമാന്റണ്ടും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സൈനികരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 10.30 ഓടെ ആരംഭിച്ച വെടിവയ്പ്പ് പുലര്‍ച്ചെ 4.30 വരെ നീണ്ടു നിന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന് സൈന്യം വെടിവയ്പ്പ് നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
റംസാനോട് അനുബന്ധിച്ചുള്ള വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന രണ്ടാമത്തെ വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ജൂണ്‍ മൂന്നാം തീയ്യതി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.