തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് നാലുപേര്‍ മരിച്ചു

Published On: 2018-07-24 06:15:00.0
തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് നാലുപേര്‍ മരിച്ചു

ചെന്നൈ: ചെന്നൈയില്‍ തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് 4 പേര്‍ മരിച്ചു. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ തൂണില്‍ ഇടിച്ചതാണ് അപകടകാരണം.

തിരക്ക് കൂടുതലുള്ള സമയത്താണ് അപകടമുണ്ടായത്. ടിക്കറ്റ് ചാര്‍ജ് കുറവായതിനാല്‍ ഈ സമയത്ത് ലോക്കല്‍ ട്രെയിനുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ വൈദ്യുതി ഇല്ലാത്തതിനാല്‍ എക്സ്പ്രസ് ട്രെയിന്‍ പോകുന്ന പാളങ്ങളിലുടെയാണ് ലോക്കല്‍ ട്രെയിന്‍ നീങ്ങിയത്. ഇതറിയാതെ തൂങ്ങിനിന്ന് യാത്രചെയ്തവര്‍ ഇരുമ്പ് തൂണിൽ തട്ടി വീണതാണ് അപകടത്തിന് കാരണമെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

Top Stories
Share it
Top