കാണ്‍പൂരില്‍ മെഡിക്കല്‍ കോളേജിലെ ശീതീകരണി നിലച്ചു, നാലു പേര്‍ മരിച്ചു 

Published On: 8 Jun 2018 6:15 AM GMT
കാണ്‍പൂരില്‍ മെഡിക്കല്‍ കോളേജിലെ ശീതീകരണി നിലച്ചു, നാലു പേര്‍ മരിച്ചു 

ലക്‌നൗ: കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ശീതീകരണ സംവിധാനം തകരാറിലായതിലെ തുടര്‍ന്ന് നാലു രോഗികള്‍ മരിച്ചു. ഇന്ദ്രാപാല്‍ (75), ഗയാ പ്രസാദ് (75), റസൂല്‍ ബക്ഷ (55), മുരാരി (56) എന്നിവരാണ് മരണപ്പെട്ടത്.

നാല് കുട്ടികളടക്കം 11 പേരാണ് ഐസിയിലുണ്ടായിരുന്നത്. മറ്റുള്ളവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ മജ്‌സ്‌ട്രേറ്റ് സുരേന്ദ്ര സിങ് അന്വേഷണം പ്രഖ്യാപിക്കുകയും പുതിയ എസികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ തകരാറിലായിരുന്ന എസിയുടെ തകരാര്‍ പരിഹരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്നലെ രാത്രി വീണ്ടും തകരാറിലാവുകയായിരുന്നു. അഞ്ചുപേരുടെയും മരണ കാരണം എസിയുടെ തകരാറുമൂലമല്ലെന്നും ആശുപത്രി പ്രിന്‍സിപ്പാള്‍ നവനീത് കുമാര്‍ പറഞ്ഞു.

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധനക്ക് വരുമ്പോള്‍ മാത്രമാണ് ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതെന്നും രോഗികള്‍ക്കായി ഫാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്നും ഒരു രോഗിയുടെ ബന്ധു പ്രതികരിച്ചു.

രണ്ട് ദിവസത്തിലധികം ഓക്‌സിജന്‍ വിതരണം താറുമാറായതിനെ തുടര്‍ന്ന് 30 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ മരിച്ചിരുന്നു

Top Stories
Share it
Top