കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് തീവ്രവാദികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

Published On: 2018-06-22 09:15:00.0
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് തീവ്രവാദികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ദ്‌നാഗില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീര്‍ സ്‌പെഷ്യല്‍ പൊലിസ് ഗ്രൂപ്പിലെ ഒരാളും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്.

കൊല്ലപ്പെട്ട തീവ്രവാദികള്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ജമ്മുകാശ്മീര്‍ (എസ്.ജെ.കെ) എന്ന സംഘടയില്‍ ഉള്‍പ്പെട്ടവരാണെന്ന് ഡിജിപി സെഷ് പോള്‍ വൈദ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം പുലര്‍ത്തുന്നവരാണ് ഇവരെന്നും അദ്ദേഹം വിശദീകരിച്ചു. ഐ.സ്.ജെ.കെ ചീഫ് ദാനിഷ് എന്ന ദാവൂദ് അഹമ്മദ് സോഫി എന്നയാള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് കരുതുന്നു. സംഭവത്തില്‍ മുന്ന് സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കരുതല്‍ നടപടിയെന്നവണ്ണം പ്രദേശത്തെ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇത് ആദ്യത്തെ തവയാണ് തീവ്രവാദികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ജമ്മുകാശ്മീര്‍ പൊലിസ് ആരോപിക്കുന്നത്.

Top Stories
Share it
Top