ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ സഹായി ആത്മഹത്യ ചെയ്തു

പരമേശ്വരയുമായി ബന്ധപ്പെട്ട 30 ലധികം സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ രമേശിനെ അധികൃതർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ സഹായി ആത്മഹത്യ ചെയ്തു

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വരയുടെ പേഴ്സണൽ അസിസ്റ്റന്റ് രമേശ് ആത്മഹത്യ ചെയ്തനിലയിൽ.

പരമേശ്വരയുമായി ബന്ധപ്പെട്ട 30 ലധികം സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ രമേശിനെ അധികൃതർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ബംഗളൂരു യൂണിവേഴ്സിറ്റി ക്യാംപസിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്നാണ് നിഗമനം.പൊലീസ് അന്വേഷണം ആരംഭിച്ചു. രമേശിന്റെ മരണ കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. റെയ്ഡ് നടക്കുമ്പോൾ രമേശ് തനിക്കൊപ്പമായിരുന്നു. ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും അവനോട് പറഞ്ഞിരുന്നു. എന്നാൽ എന്തിനാണ് ആത്മഹത്യചെയ്തത് എന്ന്ത് അറിയില്ല-പരമേശ്വര പ്രതികരിച്ചു.

പരമേശ്വരയുടേയും കോൺഗ്രസ് നേതാവ് ആർ.എൽ.ജാലപ്പയുടേയും ഉടസ്ഥതയിലുള്ള മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ക്രമവിരുദ്ധമായി അനുവദിച്ചതിലൂടെ കോടികൾ നേടിയെന്ന കേസിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 4.25 കോടി രൂപ കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു.

ആദായ നികുതി വകുപ്പിന്‍റെ ക്രൂരമായ നടപടിയുടെ ഇരയാണ് രമേശ് എന്ന് കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു. കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥക്ക് പിന്നാലെ രമേശും ആദായ നികുതി വകുപ്പിന്റെ ക്രൂരമായ നടപടിയുടെ ഇരയാണ്. ബിജെപി നിയന്ത്രിക്കുന്ന ആദായ നികുതി വകുപ്പ് വേട്ടയാടിയതിനെ തുടർന്നാണ് ഒരു ജീവൻ കൂടി പൊലിഞ്ഞതെന്നും പാർട്ടി ട്വീറ്റ് ചെയ്തു.

Read More >>