അമിത്ഷാ സത്യം പറഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടന്‍; മോദിയെ നുണ പറയാന്‍ പഠിപ്പിക്കുന്നത് ആര്‍ എസ് എസ്: രാഹുല്‍ ഗാന്ധി

Published On: 2018-04-04 05:00:00.0
അമിത്ഷാ സത്യം പറഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടന്‍; മോദിയെ നുണ പറയാന്‍ പഠിപ്പിക്കുന്നത് ആര്‍ എസ് എസ്: രാഹുല്‍ ഗാന്ധി

ശിവമോഗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നുണപറയാന്‍ ആര്‍എസ്എസ് പഠിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി എന്ത് പറയണമെന്ന് ആര്‍എസ്എസ് ആണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

നുണപറയുവാന്‍ പഠിപ്പിക്കുകയും ഇന്ത്യയെ ഭരിക്കുന്നത് ധാര്‍ഷ്ട്യവും വിദ്വേഷവും കപടവാഗ്ദാനങ്ങളുമല്ലെന്ന് പ്രഖ്യാപ്പിക്കുവാനും ആണ് ആര്‍എസ്എസ് മോദിയെ പഠിപ്പിക്കുന്നത്. ഈ രാജ്യത്തെ സ്‌നേഹം കൊണ്ട് മാത്രമേ മുന്നോട്ട് കൊണ്ട് പോകാനാവൂ. ആരാക്കെ വിദ്വേഷരാഷ്ട്രീയം കൊണ്ട് ഭരിച്ചിട്ടുണ്ടോ അവരെ മറികടന്നുപോയ ചരിത്രം രാജ്യത്തിനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേത്യത്വത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരും. ഞങ്ങളുടെ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണ്. ഓരോ ബൂത്ത് തലത്തിലും ബിജെപിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരായിരുന്നു യെദ്യൂരപ്പയുടെതെന്ന അമിത്ഷായുടെ നാക്ക്പിഴയെയും രാഹുല്‍ പരിഹസിച്ചു. അമിത്ഷാ ജീവിതത്തില്‍ ആദ്യമായി സത്യം പറഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും,അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നാണ് ആ വാക്കുകളെന്നും രാഹുല്‍ പരിഹസിച്ചു.

Top Stories
Share it
Top