പത്തുയുവാക്കള്‍ ചേര്‍ന്ന് 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Published On: 2018-06-23 04:45:00.0
പത്തുയുവാക്കള്‍ ചേര്‍ന്ന് 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മീററ്റ്:15വയസുകാരിയെ പത്ത് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ ചച്ചേരി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ സഹോദരന്‍മാരായ നിതീഷ്(18), രോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ സെക്ഷന്‍ 363, 376 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തു.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം ബന്ധു വീട്ടില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. ഏകദേശം രാത്രി എട്ട് മണിയോടെ സംഘത്തിലെ നിതീഷ് പെണ്‍കുട്ടിയെ അടുത്തുള്ള ആശ്രമത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

അവിടെ വെച്ചാണ് മറ്റുസുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടന്ന തിരച്ചിലില്‍ രാവിലെയാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.

Top Stories
Share it
Top