​ഗൗരി ലങ്കേഷ് വധം; ആദ്യ ​ഗൂഢാലോചന നടത്തിയത് ബെലഗാവിയിലെ ഹോട്ടലിൽ

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രകര്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ അമോല്‍ കാലെ, നിഹാല്‍ എന്ന ദാദ...

​ഗൗരി ലങ്കേഷ് വധം; ആദ്യ ​ഗൂഢാലോചന നടത്തിയത് ബെലഗാവിയിലെ ഹോട്ടലിൽ

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രകര്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ അമോല്‍ കാലെ, നിഹാല്‍ എന്ന ദാദ എന്നിവരാണെന്ന് പ്രത്യേക അന്വേഷണ സംഘം. ഇതിൽ നിഹാല്‍ പിടികിട്ടാപ്പുള്ളിയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഇവരെന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ കേസിൽ മനോഹര്‍ ഇവാഡെ, കെ ടി നവീന്‍കുമാര്‍ എന്നിവരും പ്രതികളാണ്.

ബെലഗാവിയിലെ ഹോട്ടലില്ലാണ് ആദ്യഗൂഢാലോചന നടന്നതെന്നും ​ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ​ 2017 ജൂണില്‍ ബെലഗാവിയിലെ ഹോട്ടലില്‍ നടത്തിയ ഗൂഢാലോചനയിൽ കേസിലെ പ്രതികളായ അമോല്‍കലെ, ദാദ, മനോഹര്‍ ഇവാഡെ എന്നിവര്‍ പങ്കെടുത്തിരുന്നെന്നും അന്വേഷണസംഘം വ്യക്തമാക്കി.

മനോഹര്‍ ഇവാഡെയ്ക്കായിരുന്നു ഗൗരി ലങ്കേഷിന്റെ രാജരാജേശ്വരിനഗറിലെ വീടും പരിസരവും അന്വേഷിക്കുന്നതിനുള്ള ചുമതല. കൂടാതെ ​ഹൈന്ദവ സംഘടനകൾക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുന്ന ഗൗരി ലങ്കേഷിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള ചുമതലയും ഇവാഡെക്കായിരുന്നു. ഇവിടം മുതലാണ് ​ഗൗരി ലങ്കേഷിനെ വധിക്കാനുള്ള പദ്ധതി ആരംഭിച്ചതെന്നും അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഹിന്ദുവിരുദ്ധ നിലപാടുകള്‍ കാരണമെന്ന് ​ഗൗരിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹിന്ദുധര്‍മത്തിനും ഹൈന്ദവ ദൈവങ്ങള്‍ക്കുമെതിരായ ഗൗരി ലങ്കേഷിന്റെ നിലപാടില്‍ പ്രതികള്‍ രോഷത്തിലായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബുധനാഴ്ചയാണ് അന്വേഷണ സംഘം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാൽ കേസിൽ ആദ്യം പിടിയിലായ നവീൻ കുമാർ ​ഗൗരി ലങ്കേഷിനെ വധിച്ച രീതിയെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

എന്നാല്‍, നവീന്‍ സനാതന്‍ സന്‍സ്തയുമായി അടുപ്പമുള്ളയാളാണെന്നുള്ള ഇയാളുടെ ഭാര്യ രൂപയുടെ മൊഴി കുറ്റപത്രത്തിലുണ്ട്. ദസറയ്ക്ക് മൂന്നു മാസംമുന്‍പ് നവീന്‍ തോക്കും ബുള്ളറ്റും വാങ്ങിയെന്നും, ദസറ ആഘോഷത്തിനുശേഷം നവീന്‍ സനാതന്‍ സന്‍സ്തയിലെ ചിലരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നുമുള്ള രൂപയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.

Story by
Read More >>