ഗൗരി ലങ്കേഷ് വധം; ഒരാള്‍കൂടി അറസ്റ്റില്‍

ബെം​ഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തുമകുരു സ്വദേശി എച്ച്.എല്‍ സുരേഷ് (36) ആണ് പ്രത്യേക അന്വേഷണ...

ഗൗരി ലങ്കേഷ് വധം; ഒരാള്‍കൂടി അറസ്റ്റില്‍

ബെം​ഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തുമകുരു സ്വദേശി എച്ച്.എല്‍ സുരേഷ് (36) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

കഴിഞ്ഞ ദിവസം മടിക്കേരിയില്‍ അറസ്റ്റിലായ രാജേഷ് ബംഗേര(50)യാണ് പ്രതികള്‍ക്ക് ആയുധപരിശീലനം നല്‍കിയത്. ബംഗേരയുടെ കൈവശം ലൈസന്‍സുള്ള രണ്ടു തോക്കുകളുണ്ടായിരുന്നു. കുടക്, ദക്ഷിണ കന്നട, ബെലഗാവി, വിജയപുര, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടന്ന ആയുധപരിശീലനത്തിന് നേതൃത്വം നല്‍കിയതും ബംഗേരയായിരുന്നു. തീവ്രഹിന്ദു സംഘടനകള്‍ക്ക് 20 വെടിയുണ്ടകള്‍ ബംഗേരയാണ് നല്‍കിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ശൃംഖലയിലെ കണ്ണികളാണെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

Story by
Read More >>