​ഗൗരി ലങ്കേഷ് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന്...

​ഗൗരി ലങ്കേഷ് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഹൂബ്‌ളിയില്‍നിന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

ഗണേഷിനെയും അമിതിനെയും അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഓഗസ്റ്റ് ആറുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Read More >>