ഗൗരി ഹിന്ദുത്വവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ രണ്ടാമത്‌; പട്ടികയില്‍ മൊത്തം 34 പേര്‍

വെബ്ഡസ്‌ക്: വധിക്കുന്നതിനായി ലക്ഷ്യവെച്ചവരില്‍ ഗൗരി ലങ്കേഷ് രണ്ടാമത്തേതുമാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുഖ്യപ്രതികളെന്ന് പൊലീസ്...

ഗൗരി ഹിന്ദുത്വവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ രണ്ടാമത്‌; പട്ടികയില്‍ മൊത്തം 34 പേര്‍

വെബ്ഡസ്‌ക്: വധിക്കുന്നതിനായി ലക്ഷ്യവെച്ചവരില്‍ ഗൗരി ലങ്കേഷ് രണ്ടാമത്തേതുമാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുഖ്യപ്രതികളെന്ന് പൊലീസ് കരുതുന്നവരില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ നിന്നാണ് വിവരം ലഭിച്ചത്. 2017 സെപ്റ്റംബര്‍ 5 നാണ് ഗൗരി വീട്ടുമുറ്റത്ത് വെച്ച് കൊല്ലപ്പെട്ടത്.

പട്ടികയില്‍ ഒന്നാമത്തേത് തിയേറ്റര്‍ ഇതിഹാസം ഗിരീഷ് കര്‍ണാട് ആണെന്നും സൂചന ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. പട്ടികയില്‍ കൂടുതലും മഹാരാഷ്ട്ര, കര്‍ണാടകം എന്നീ രണ്ട് സംസ്ഥാനത്തുളളവരാണെന്നും വിവരം ലഭിച്ചു. 37 കാരനായ അമോല്‍ കലെയുടെ പൂനെയിലുളള വീട്ടില്‍ നിന്നാണ് ഡയറി കണ്ടെത്തിയത്. ഇയാള്‍, ഹിന്ദു ജനജാഗ്രതി സമിതിയുടെ മുന്‍ കണ്‍വീനറാണ്.

Story by
Read More >>