കെ.സി വേണുഗോപാലിനെ കര്‍ണാടകയുടെ ചുമതലയില്‍ നിന്നും മാറ്റും

Published On: 2018-06-24 03:30:00.0
കെ.സി വേണുഗോപാലിനെ കര്‍ണാടകയുടെ ചുമതലയില്‍ നിന്നും മാറ്റും

ബംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ എസുമായി ഭരണം പങ്കിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സ്ഥാന ചലനം. ഇദ്ദേഹത്തിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദിനാണ്‌ ചുമതല നല്‍കുക. കെ.സി വേണുഗോപാലിന് പകരം ചുമതല നല്‍കുമെന്നും ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കെ.സി വേണുഗോപാലിന് പകരം എച്ച്.ഡി ദേവഗൗഡയുമായും കുടുംബാഗങ്ങളുമായും അടുത്ത ബന്ധമുള്ള ഗുലാം നബി ആസാദ് വരുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ കരുതുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുടെ പേരിലല്ലാ കെ.സി വേണുഗോപാലിനെ മാറ്റുന്നതെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

'' ദേവഗൗഡ ഒരു സാധാരണ നേതാവല്ല, അദ്ദേഹവുമായി എല്ലാവര്‍ക്കും ഇടപെടാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കര്‍ണാടക രാഷ്ട്രീയം നന്നായി അറിയാവുന്ന, സംസ്ഥാന നേതാക്കളുമായി നല്ല ബന്ധമുള്ള ഗുലാം നബി ആസാദിനെ പോലുള്ള മുതിര്‍ന്ന നേതാവിന്റെ ആവശ്യം''. കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Top Stories
Share it
Top