ഗുജറാത്തില്‍ 11 കാരിയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍

Published On: 15 April 2018 3:00 AM GMT
ഗുജറാത്തില്‍ 11 കാരിയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 11 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവകളുണ്ട്. ക്രൂര ബലാത്സംഗത്തിനിരയായിട്ടാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ ആറിന് സൂറത്തിലെ ബസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ശരീരത്തിലെ മുറിവുകള്‍ക്ക് ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഏഴ് ദിവസത്തോളം പെണ്‍കുട്ടി പീഡനത്തിരയായിട്ടുണ്ടാവാം എന്നാണ് നിഗമനം. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാവാം കൊലപ്പെടുത്തിയതെന്നും സൂറത്ത് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Top Stories
Share it
Top