ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടു

ഭുവനേശ്വര്‍: ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടു. ഒഡിഷയിലെ കട്ടക് ഗ്രാമത്തിലാണ് സംഭവം. പരിക്കുകളോടെ കട്ടക് എസ്സിബി മെഡിക്കല്‍...

ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടു

ഭുവനേശ്വര്‍: ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടു. ഒഡിഷയിലെ കട്ടക് ഗ്രാമത്തിലാണ് സംഭവം. പരിക്കുകളോടെ കട്ടക് എസ്സിബി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിസ്‌കറ്റ് വാങ്ങാനായി ശനിയാഴ്ച പുറത്തുപോയ പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബവും നാട്ടുകാരും തിരച്ചില്‍ നടത്തി.

മണിക്കൂറുകള്‍ക്ക് ശേഷം അടുത്തുള്ള സ്‌കൂള്‍ പരിസരത്തുനിന്നും അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ കണ്ടത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി പ്രതാപ് ജേന പറഞ്ഞു. സംഭവത്തില്‍ 25കാരനെ പിടികൂടിയതായി പോലിസ് വ്യക്തമാക്കി.


Story by
Read More >>