ഫീസ് അടച്ചില്ല; 16 പെണ്‍ക്കുട്ടികളെ പൂട്ടിയിട്ടതായി രക്ഷിതാക്കള്‍

വെബ്‌ഡെസ്‌ക്: ഡല്‍ഹിയില്‍ നഴ്‌സറി സ്‌ക്കൂളില്‍ ഫീസ് നല്‍കാത്തതിനാല്‍ 16 പെണ്‍കുട്ടികളെ നഴ്‌സറി കെട്ടിടത്തിന്റെ അടിതട്ടില്‍ അഞ്ച് മണിക്കുറോളം...

ഫീസ് അടച്ചില്ല; 16 പെണ്‍ക്കുട്ടികളെ പൂട്ടിയിട്ടതായി രക്ഷിതാക്കള്‍

വെബ്‌ഡെസ്‌ക്: ഡല്‍ഹിയില്‍ നഴ്‌സറി സ്‌ക്കൂളില്‍ ഫീസ് നല്‍കാത്തതിനാല്‍ 16 പെണ്‍കുട്ടികളെ നഴ്‌സറി കെട്ടിടത്തിന്റെ അടിതട്ടില്‍ അഞ്ച് മണിക്കുറോളം പൂട്ടിയിട്ടതായി രക്ഷിതാക്കളുടെ പരാതി. ഹോസ് ഖാസിയിലെ പെണ്‍ക്കുട്ടികള്‍ മാത്രം പഠിക്കുന്ന നഴ്‌സറി സ്‌ക്കുളിലാണ് സംഭവം നടന്നത്. കുട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കാതെയാണ് പൂട്ടിയിട്ടതെന്ന് രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹോസ് ഖാസി പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് രക്ഷിതാക്കള്‍ പറയുന്നതിങ്ങനെ 'തിങ്കാളാഴ്ച രാവിലെ ഏഴ് മണിക്ക് സ്‌ക്കുളിലെക്കയച്ച കുട്ടികളെ തിരിച്ചു കൊണ്ട് വരാന്‍ പോയതായിരുന്നു.സ്‌ക്കൂളിലെത്തിയ തങ്ങളോട് അധ്യാപകര്‍ ഫീസടക്കാത്തതു കാരണം കുട്ടികളെ അടച്ചിട്ടരിക്കുകയാണെന്ന് പറഞ്ഞു. സെപ്റ്റംബര്‍ മാസം വരെയുള്ള ഫീസടച്ചതിനു ശേഷമാണ് കുട്ടികളെ വിട്ടത്'. എന്നാല്‍. കുട്ടികള്‍ കളിക്കുകയും മ്യുസിക്ക് കേള്‍ക്കുകയും ചെയ്യുന്ന ഒരു തരം ക്ലാസാണ് ബേസ്‌മെന്റെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.
സംഭവത്തില്‍ സെക്ഷന്‍ 75 ജുവൈനല്‍ ആക്റ്റ് പ്രകാരവും സെക്ഷന്‍ 342 പ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രിന്‍സിപാളിനു നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു

Story by
Read More >>