കടല്‍ മാര്‍ഗ്ഗം ഹജ്ജ് തീര്‍ത്ഥാടനം: ആഗോള കപ്പല്‍ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചതായി നഖ്‌വി

ന്യൂഡല്‍ഹി: കപ്പല്‍ മാര്‍ഗ്ഗമുളള ഹജ്ജ് തീര്‍ത്ഥയാത്ര പുനരാംരഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗോള കപ്പല്‍ കമ്പനികളില്‍ നിന്നും ടെന്‍ഡറിന് അപേക്ഷ...

കടല്‍ മാര്‍ഗ്ഗം ഹജ്ജ് തീര്‍ത്ഥാടനം: ആഗോള കപ്പല്‍ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചതായി നഖ്‌വി

ന്യൂഡല്‍ഹി: കപ്പല്‍ മാര്‍ഗ്ഗമുളള ഹജ്ജ് തീര്‍ത്ഥയാത്ര പുനരാംരഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗോള കപ്പല്‍ കമ്പനികളില്‍ നിന്നും ടെന്‍ഡറിന് അപേക്ഷ ക്ഷണിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. കടല്‍ മാര്‍ഗ്ഗമുളള ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗദി അറേബ്യ നേരത്തെ തന്നെ അനുവാദം നല്‍കിയിരുന്നു. ജിദ്ദ വരെയുളള കടല്‍ യാത്ര നിര്‍ത്തിയിട്ട് രണ്ട് ദശാബ്ദത്തിനുശേഷമാണ് യാത്ര പുനരാരംഭിക്കാന്‍ സൗദി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

''കടല്‍മാര്‍ഗ്ഗം ഹജ്ജ് തീര്‍ത്ഥയാത്ര പുനരാംരഭിക്കാന്‍ ആഗോള കപ്പല്‍ കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്'' മന്ത്രി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വകുപ്പ് സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി എന്നിവര്‍ പെട്ടെന്നുതന്നെ സൗദി ഭരണാധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.'' 2019 ല്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് ധാരണ, ആദ്യയാത്ര മുംബൈയില്‍ നിന്നായിരിക്കും'' എന്നും നഖ്‌വി വിശദമാക്കി.

കടല്‍ മാര്‍ഗ്ഗമുളള ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗദി ഹജ്ജ് - ഉംറ മന്ത്രി മുഹമ്മദ് സലാഹ് ബിന്‍ താഹര്‍ ബെന്‍താന്‍ അനുവാദം നല്‍കിയിരുന്നതായി മന്ത്രി ജനുവരിയില്‍ അറിയിച്ചിരുന്നു. കടല്‍ റൂട്ട് സംമ്പന്ധിച്ച് ഈ ആഴ്ച ധാരണയാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി സബ്‌സിഡിയില്ലാതെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഈ വര്‍ഷം മെക്കയിലേക്ക് പോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹജ്ജ് ക്വാട്ട തുടര്‍ച്ചയായി രണ്ടാം തവണയും വര്‍ദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലം, 1,75,025 പേര്‍ രാജ്യത്ത് നിന്നും ഹജ്ജിന് തിരിക്കും. ഇതില്‍ 1,28,702 പേര്‍ സര്‍ക്കാര്‍ വഴിയും ബാക്കിയുളളവര്‍ സ്വകാര്യ ഹജ്ജ് ഓപ്പറേറ്റേഴ്‌സ് മുഖേനയുമാണ് ഹജ്ജിന് തിരിക്കുക. ഇത്തവണ 47 ശതമാനം സ്ത്രീകളാണ്. പുരുഷതുണയില്ലാതെ (മെഹറം) 1,308 സ്ത്രീകള്‍ ഇത്തവണ ഹജ്ജിനു പോകുമെന്നും മന്ത്രി പറഞ്ഞു.

Story by
Next Story
Read More >>