ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ്പ്

പനാജി: ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് കേന്ദ്രത്തിനെതിരെയുള്ള...

ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ്പ്

പനാജി: ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് കേന്ദ്രത്തിനെതിരെയുള്ള പരാമര്‍ശമുള്ളത്. രാഷ്ട്രീയത്തില്‍ വിശ്വാസികള്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്നും ഭരണഘടനയുടെ സംരക്ഷണത്തിനായി വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

രാജ്യത്ത് ഏകസംസ്‌കാര വാദം പിടിമുറുക്കിയിട്ടുണ്ട്, സ്തുതിപാഠകരുടെ രാഷ്ട്രീയമാണ് രാജ്യത്തുള്ളത്, അതിനെ ഇല്ലാതാക്കി ജനാധിപത്യത്തെയും ഭരണസംവിധാനത്തെയും മെച്ചപ്പെടുത്തണം. അഴിമതിക്കും അനീതിക്കും എതിരെ പോരാടണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

Story by
Read More >>