ഗൂഗിളിന് ആധാര്‍ വിജയിച്ചു കാണാന്‍ താത്പര്യമില്ലെന്ന് യുഐഡിഎഐ

Published On: 2018-04-17 16:00:00.0
ഗൂഗിളിന് ആധാര്‍ വിജയിച്ചു കാണാന്‍ താത്പര്യമില്ലെന്ന് യുഐഡിഎഐ

ന്യൂഡല്‍ഹി: ഗൂഗിളിനും സ്വകാര്യ സ്മാര്‍ട്ട് കാര്‍ഡ് കമ്പനികള്‍ക്കും ആധാര്‍ വിജയിച്ചു കാണാന്‍ താത്പര്യമില്ലെന്ന് യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് മറുപടി നല്‍കുന്നതിനിടെയാണ് യുഐഡിഎഐ ഇക്കാര്യം പറഞ്ഞത്.

സ്മാര്‍ട്ട് കാര്‍ഡ് കമ്പനികള്‍ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ വലിയ വ്യാപരസാധ്യതയുണ്ട്. ആധാര്‍ വിജയിച്ചാല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് ഭീക്ഷണിയാകും. കേംബ്രിഡിജ് അനലിറ്റക്കയും ഗൂഗിളും ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ആല്‍ഗരിതമാണ് ആധാര്‍ ഉപയോഗിക്കുന്നത്. മാച്ചിംഗ് ആല്‍ഗരിതമാണ് ആധാറിന്റേത്. ഇതും ഗൂഗിളിന്റെ മെഷീന്‍ ലേണിംഗ് ആല്‍ഗരിതവുമായി താരതമ്യം ചെയ്യാനാകില്ലെന്നും യുഐഡിഎഐ പറഞ്ഞു.

വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ യുഐഡിഎഐയെ നിയമം അനുവദിക്കുന്നില്ലെന്നും അല്‍ഗരിതത്തിന് സാധിക്കില്ലെന്നും യുഐഡിഎഐക്ക് വേണ്ട് ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദിവേദി വ്യക്തമാക്കി.

Top Stories
Share it
Top