ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

Published On: 22 May 2018 6:30 AM GMT
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ എക്കാലത്തെയും അനാചാരമായ സതി നിര്‍ത്തലാക്കിയ രാജാറാം മോഹന്‍ റോയിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. അദ്ദേഹത്തിന്റെ 246ാം ജന്മവാര്‍ഷികം പ്രമാണിച്ചാണ് ആദരവ്.

ബ്രഹ്മസമാജത്തിന്റെ പിതാവായ മോഹന്‍ റോയി മാനുഷിക പ്രമാണങ്ങള്‍ക്കാണ് മൂല്യം നല്‍കിയത്. ആരാധനയ്ക്ക് നിശ്ചിത സമയമോ സ്ഥലമോ ഇല്ലായെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സതി,ബഹുഭാര്യത്ത്വം, ശൈശവവിവാഹം, ജാതിവ്യവസ്ഥ, ശിശുഹത്യ, നിരക്ഷരത എന്നീ സാമൂഹിക തിന്മകളെ ഇല്ലാതാക്കാനും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് ശരിയായ ദിശയില്‍ സഞ്ചരിക്കുവാകൂ എന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

Top Stories
Share it
Top