സ്മാർട്ട് ഫോണിൽ ആധാർ സഹായ നമ്പർ: തങ്ങളുടെ തെറ്റെന്ന്​ ഗൂഗിൾ

Published On: 2018-08-04 04:45:00.0
സ്മാർട്ട് ഫോണിൽ ആധാർ സഹായ നമ്പർ: തങ്ങളുടെ തെറ്റെന്ന്​ ഗൂഗിൾ

ന്യൂഡൽഹി: ഉപഭോക്താക്കള്‍ അറിയാതെ സ്മാര്‍ട്ട് ഫോണില്‍ സവിശേഷ തിരിച്ചറിയൽ അതോറിറ്റി(യു.​.ഡി.എ.​ഐ)യുടെ നമ്പർ സേവ് ചെയ്യപ്പെടുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ പിഴവ് കാരണമാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്നും ആധാര്‍ അതോറിറ്റിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും ഗൂഗിള്‍ അറിയിച്ചു.

ആൻഡ്രോയിഡ്​ സെറ്റ്​അപ്​ സഹായത്തിൽ വിഷമഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടതായി നൽകേണ്ട 112 എന്ന നമ്പറിന്​ പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാർ സഹായ നമ്പർ കടന്നുകൂടിയതാണ്​ പ്രശ്​നത്തിനിടയാക്കിയത്. ​2014 മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ ടോള്‍ഫ്രീ നമ്പര്‍ ഉണ്ടായിരുന്നുവെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ജിമെയിലിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ഐഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഈ നമ്പര്‍ ഉള്‍പ്പെട്ടിരിക്കാമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആധാർ സഹായ നമ്പറായ1800-300-1947 ആണ് ഉപഭോക്താക്കള്‍ അറിയാതെ സ്മാര്‍ട്ട് ഫോണില്‍ സേവ് ചെയ്യപ്പെട്ടിരുന്നത്. കോണ്‍ടാക്ട് പട്ടികയില്‍ കടന്നുകൂടിയ നമ്പര്‍ ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗില്‍ വക്താവ് ഔദ്യോഗിക ഇമെയിലിലൂടെ അറിയിച്ചു.

Top Stories
Share it
Top