മോദിയുടെ ഭഡായി താങ്ങാന്‍ കഴിയുന്നില്ല: ആര്‍ജെഡി നേതാവ്

Published On: 2018-06-30 08:45:00.0
മോദിയുടെ ഭഡായി താങ്ങാന്‍ കഴിയുന്നില്ല: ആര്‍ജെഡി നേതാവ്

വെബ്ഡസ്‌ക്: കവിയും യോഗിയുമായ കബീര്‍ ദാസ്, ഗുരുനാനാക്ക്, ഗോരഖനാഥ് എന്നി യോഗിവര്യര്‍ സമകാലീനാരാണെന്നും ഇവര്‍ പരസ്പരം ഇരുന്ന് ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന മോദിയുടെ മോദിയുടെ പരാമര്‍ശം ചരിത്രത്തിന് നിരക്കാത്തതാണെന്ന് ആര്‍ജെഡി നേതാവ്.

''ഉത്തരപ്രദേശിലെ മാഖറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ കബീര്‍, ഗുരുനാനാക്, ഗോരഖ്‌നാഥ് എന്നിവര്‍ സമകാലീനരാണെന്നും അവര്‍ ഒന്നിച്ചിരുന്ന് ആത്മീയതയെ പറ്റി ചര്‍ച്ച ചെയ്തിരുന്നുവെന്നും വ്യക്തമായി പറയുന്നത് ഒരു വീഡിയോവില്‍ കണ്ടു.'' ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.

'' പ്രധാനമന്ത്രിയുടെ ഈ വാദം ശരിയാണെന്ന് അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. 11-ാം നൂറ്റാണ്ടിലാണ് ഗോരഖ്‌നാഥ് ജനിച്ചത്. ചുരുങ്ങിയത് കബീര്‍ ദാസ് ജനിക്കുന്നതിന്റെ നാലു നൂറ്റാണ്ടു മുമ്പാണത്. ഗുരുനാനാക്കാണെങ്കില്‍ കബീര്‍ ദാസിനേക്കാള്‍ എത്രയോ ഇളയതുമായിരുന്നു. ഇവര്‍ സമകാലീനരാണെന്നത് ചരിത്രപരമായ വസ്തുതയല്ല. അങ്ങനെയാന്നും ആരും വിശ്വസിക്കുന്നുമില്ല.'' തിവാരി പറഞ്ഞു.

ചരിത്രപരമായ വസ്തുകള്‍ തിരുത്തുന്നതിന്റെ ഉച്ചഘട്ടത്തിലാണ് പ്രധാനമന്ത്രി മോദിയെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഇത്തരം ഭഡായി രാജ്യത്തെ ഞെട്ടിക്കുന്നതായും തിവാരി കുറ്റപ്പെടുത്തി.


Top Stories
Share it
Top