ഗൗരി ലങ്കേഷിനെ വെടിവെച്ചത് പരശുറാം വാഗ്മോര്‍ തന്നെയെന്ന് അന്വേഷണ സംഘം

Published On: 2018-06-16 03:45:00.0
ഗൗരി ലങ്കേഷിനെ വെടിവെച്ചത് പരശുറാം വാഗ്മോര്‍ തന്നെയെന്ന് അന്വേഷണ സംഘം

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചത് വധിച്ചതിന് പിന്നില്‍ ശ്രീരാമസേന പ്രവര്‍ത്തകന്‍ പരശുറാം വാഗമോര്‍ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ശ്രീരാമസേനാംഗമായ വാഗ്മോറിനെ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

ഗോവിന്ദ് പന്‍സാരെ, എംഎം കല്ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്ക് തന്നെയാണ് ഗൗരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും അന്വേഷണം കണ്ടെത്തിയിരുന്നു.വിവിധ ഹിന്ദുസംഘനകളില്‍ നിന്നുള്ള അംഗങ്ങളാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക,ഗോവ തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍, സുജിത് കുമാര്‍ എന്ന പര്‍വീണ്‍ ആണ് കര്‍ണാടകത്തില്‍ നിന്ന് സംഘങ്ങളെ റിക്രൂട്ട് ചെയ്യുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Top Stories
Share it
Top