ഗൗരി ലങ്കേഷിനെതിരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

ബെം​ഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വിജയപുര സ്വദേശി പരശുറാം വാഗ്മറെ...

ഗൗരി ലങ്കേഷിനെതിരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

ബെം​ഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വിജയപുര സ്വദേശി പരശുറാം വാഗ്മറെ (26) എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ​

അറസ്റ്റിലായ പരശുറാം വാഗ്മറെ

​ഗൗരിയുടെ വധവുമായി ബന്ധപ്പെട്ട ലഭിച്ച സിസിടിവിയിലെ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരശുറാമിനെ അറസ്റ്റ് ചെയ്തത്. ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം.


ഗൗരി ലങ്കേഷിനെ വധിച്ച അതേ തോക്ക് തന്നെയാണ് എഴുത്തുകാരനും പണ്ഡിതനുമായ എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനും ഉപയോ​ഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയിൽ വ്യക്തമായിരുന്നു. 7.65 എംഎം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Read More >>