ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവളെന്ന് അറസ്റ്റിലായ പ്രതി ; കുറ്റബോധമില്ലാത്ത വാക്കുകള്‍ കുറ്റസമ്മത മൊഴിയില്‍ 

Published On: 2018-06-08 08:15:00.0
ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവളെന്ന് അറസ്റ്റിലായ പ്രതി ; കുറ്റബോധമില്ലാത്ത വാക്കുകള്‍ കുറ്റസമ്മത മൊഴിയില്‍ 

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഹിന്ദു വിരോധിയാണെന്നും കൊല്ലപ്പെടേണ്ടവള്‍ തന്നെയെന്നും അറസ്റ്റിലായ പ്രതി കെടി നവീന്‍ കുമാറിന്റെ കുറ്റസമ്മത മൊഴി. ആയുധ വ്യാപാരിയായ നവീനാണ് ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള തിരകള്‍ നല്‍കിയത്.

ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ഒന്‍പതു മാസങ്ങള്‍ക്കുശേഷം ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ 12 പേജുള്ള മൊഴിയാണ് നവീന്‍ നല്‍കിയിരിക്കുന്നത്. തെളിവുകളായി 131 പോയിന്റുകളും കൊലപാതകികള്‍ തയ്യാറാക്കിയ റൂട്ട് മാപ്പും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2014ല്‍ സ്ഥാപിച്ച ഹിന്ദു യുവസേന എന്ന സംഘടനയിലെ അംഗമാണ് നവീന്‍കുമാര്‍. കോമേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ വലതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി കോളേജ് പഠനം അവസാനിപ്പിച്ചിരുന്നു. നവീന്‍ കുമാര്‍ നിയമവിധേയമായല്ല ആയുധവ്യാപാരം നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.

Top Stories
Share it
Top