അംബേദ്കര്‍ പ്രതിമ മാറ്റി ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍

Published On: 2018-05-20 06:15:00.0
അംബേദ്കര്‍ പ്രതിമ മാറ്റി ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍

ലക്‌നൗ: ആഗ്ര മുനിസിപ്പല്‍ കോണ്‍പറേഷനില്‍ നിന്നും ബിആര്‍ അംബേദ്കറിന്റെ പ്രതിമ എടുത്തുമാറ്റി പകരം ജനസംഘ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാന്‍ യുപി സര്‍ക്കാരിന്റെ ഉത്തരവ്. പ്രതിമ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് ആഗ്ര ജില്ലാ ഭരണകൂടത്തിന് യുപി സാംസ്‌കാരിക ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. അംബേദ്കറിന്റെ രണ്ടു പ്രതിമകളാണ് നിലവില്‍ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിസരത്തുള്ളത്.

ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് അഞ്ചു തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. അംബേദ്കറിന്റെ പ്രതിമ മാറ്റി സ്ഥാപിക്കുമ്പോള്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ക്രമസമാധാനം പുലര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും എസ്എസ്പിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top Stories
Share it
Top