ഭരണഘടനയെ അപമാനിച്ച ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് സിദ്ധരാമയ്യ

Published On: 2018-05-18 09:00:00.0
ഭരണഘടനയെ അപമാനിച്ച ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുബയി വാല അമിത്ഷായെയും നരേന്ദ്രമോദിയെയുമാണ് അനുസരിക്കുന്നതെന്നും ഭരണഘടനയെ അല്ലെന്നും സിദ്ധരാമയ്യ. ഭരണഘടനയെ അനുസരിക്കാത്ത ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും സിദ്ധരാമയ്യ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഒരാഴ്ച ചോദിച്ചപ്പോല്‍ ഗവര്‍ണര്‍ രണ്ടാഴ്ച നല്‍കിയത് ബിജെപിയുമായി ഗവര്‍ണര്‍ നടത്തിയ വ്യക്തമായ ഗൂഡാലോചനയുടെ തെളിവാണ്. തിരഞ്ഞെടുപ്പിനുശേഷമാണ് സഖ്യം രൂപീകരിക്കുന്നതെങ്കിലും ഭൂരിപക്ഷമുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുണ്ടെന്നാണ് നേരത്തേ സുപ്രീംകോടതി നടത്തിയ വിധി. ആവശ്യമായ തെളിവുകളെല്ലാം നിരത്തിയിട്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് അവസരം നല്‍കാത്തത് പക്ഷഭേദമാണെന്നും അദ്ദേഹം ആരോപിച്ചു.

Top Stories
Share it
Top