ഒടുവില്‍ കേന്ദ്രം വഴങ്ങി; ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം സമര്‍പ്പിച്ച രണ്ടാമത്തെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍...

ഒടുവില്‍ കേന്ദ്രം വഴങ്ങി; ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം സമര്‍പ്പിച്ച രണ്ടാമത്തെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജോസഫിന്റെ നിയമനം വൈകുന്നതിനെതിരെ ഉന്നത ജുഡീഷ്യറിയിലടക്കം പ്രതിഷേധമുയരുന്നതിനിടെയാണ് ശുപാർശക്ക് കേന്ദ്രത്തിൻെറ അം​ഗീകാരം. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു.

മദ്രാസ്​ ഹൈകോടതി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി, ഒ​ഡി​ഷ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​നീ​ത്​ സ​ര​ൺ എ​ന്നി​വ​രു​ടെ നിയമന ശിപാശയോ​ടൊപ്പം തന്നെ ജസ്​റ്റിസ്​ ജോസഫി​​​​​ൻെറ നിയമനവും അംഗീകരിച്ചുവെന്നാണ്​ ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. നേരത്തെ കെ.എം ജോസഫി​ന്റേത്​ ഒഴികെ മറ്റ്​ രണ്ടുപേരുടെയും നിയമനശിപാർശ കേന്ദ്രം അംഗീകരിച്ചുവെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. മാസങ്ങൾ പിടിച്ചുവെച്ചതിനു ശേഷമാണ്​ കെ.എം ജോസഫി​​​ൻെറ നിയമനം കേന്ദ്ര സർക്കാർ അംഗീകരിച്ചത്​. ഉ​ത്ത​ര​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ മോ​ദി സ​ർ​ക്കാ​റി​​​​​ൻെറ ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ ജ​സ്​​റ്റി​സ്​ ജോ​സ​ഫിൻെറ നിയമനത്തിന് ബിജെപി വിലുങ്ങു തടിയായെതെന്ന് വിലയിരുത്തപ്പെടുന്നു.

കൊളീജിയം ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരിക്കല്‍ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും നിയമിക്കണം എന്നതാണ് ചട്ടം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണു ശുപാര്‍ശ ചെയ്തിരുന്നത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും പട്‌ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

Story by
Read More >>