കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചു; ഭീകരവിരുദ്ധ പോരാട്ടം തുടരും: രാജ്‌നാഥ് സിങ്

Published On: 2018-06-17 06:30:00.0
കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചു; ഭീകരവിരുദ്ധ പോരാട്ടം തുടരും: രാജ്‌നാഥ് സിങ്

വെബ്ഡസ്‌ക്: മെയ് 16 വരെ പ്രഖ്യാപിച്ചിരുന്ന റമദാന്‍ വെടിനിര്‍ത്തല്‍ തുടരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് പറഞ്ഞു.

'' ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ പുനരാരംഭിക്കും. റമദാനില്‍ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചതിന് സര്‍ക്കാര്‍ സേനയെ പ്രശംസിക്കുന്നു.'' കേന്ദ്ര അഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതെസമയം, ജമ്മു കശ്മീരില്‍ ഭീകരതയും ആക്രമണവും ഇല്ലാതാക്കാനുളള സാഹാചര്യം ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

''സമാധാനം പുന:സ്ഥാപിക്കാന്‍ ഭീകരവാദികളെ ഒറ്റപ്പെടുത്തി യുവജനങ്ങളെ തിരികെ കൊണ്ടുവരണം. അല്ലാത്തപക്ഷം നിരപരാധികളെ ഭീകരവാദികള്‍ കൊന്നുകളയും.'' പ്രസ്താവനയില്‍ അഭ്യന്തരവകുപ്പ് ഓര്‍മ്മിപ്പിച്ചു. കശ്മീര്‍ താഴ്‌വാരത്തില്‍ വെടിനിര്‍ത്തല്‍ തുടരുമോയെന്ന കാര്യത്തില്‍ കൃത്യമായ നിലപാട് ഇന്നറിയിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതെതുടര്‍ന്നാണ് ഇന്ന് പ്രസ്താവനയിറക്കിയത്.

Top Stories
Share it
Top