വര്‍ഷകാല സമ്മേളനം 18 മുതല്‍; ഒബിസി കമ്മീഷന്‍, മുത്തലാഖ് കുറ്റകരമാക്കല്‍ മുഖ്യഅജണ്ട

Published On: 17 July 2018 3:30 AM GMT
വര്‍ഷകാല സമ്മേളനം 18 മുതല്‍; ഒബിസി കമ്മീഷന്‍, മുത്തലാഖ് കുറ്റകരമാക്കല്‍ മുഖ്യഅജണ്ട

വെബ്ഡസ്‌ക്: പാര്‍ലെമെന്റ് വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. ആന്ധ്രപ്രദേശ് പ്രത്യേക പദവിയും കാവേരി പ്രശ്‌നവും കാരണം കഴിഞ്ഞ സഭ ബഹളത്തില്‍ കലാശിച്ചുവെങ്കിലും വര്‍ഷകാല സമ്മേളനം ഫലപ്രദമാക്കുന്നതിനുളള അവസാനഘട്ട ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സഭാസമ്മേളനം മുടങ്ങാതെ നടത്തുന്നതിന് പ്രതിപക്ഷ നേതാക്കളുടെ പച്ചക്കൊടി ലഭിച്ചതായി പാര്‍ലെമെന്ററി കാര്യ വകുപ്പ് മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. പ്രതിപക്ഷപിന്തുണ ഉറപ്പുവരുത്തുന്നതിനായി ഇന്ന് രാവിലെ സര്‍വ്വകക്ഷിയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

സര്‍വ്വകക്ഷിയോഗത്തിനു ശേഷം ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ രാഷ്ട്രീപാര്‍ട്ടി നേതാക്കളുമായി ഇന്ന് വൈകിയിട്ട് കൂടിക്കാഴ്ച്ച നടത്തും. ജൂലൈ 18 മുതല്‍ ആഗസ്ത് 10 വരെയാണ് വര്‍ഷകാല സമ്മേളനം. 2019 ലെ ലോക്‌സഭാതെരഞ്ഞുടുപ്പിന് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന സുപ്രധാനനിയമനിര്‍മ്മാണം പാസാക്കിയെടുക്കാനുളള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍. പ്രത്യേക ഒ ബി സി കമ്മീഷന്‍ സ്ഥാപിക്കുന്നതായിരിക്കും സര്‍ക്കാറിന്റെ മുഖ്യലക്ഷ്യം. മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ല് അവതരിപ്പിക്കുന്നത് സര്‍ക്കാറിന്റെ മുഖ്യഅജണ്ടകളില്‍ ഒന്നാകും. കഴിഞ്ഞ മാസങ്ങളില്‍ രൂപം നല്‍കിയ ആറ് ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കുകയു സുപ്രധാനലക്ഷ്യമാണെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top Stories
Share it
Top