ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ കേന്ദ്രം

Published On: 18 July 2018 5:30 AM GMT
ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ കേന്ദ്രം പദ്ധതിയിടുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ പ്രായം 65ല്‍ നിന്നും 67ആയും ഹൈക്കോടതി ജഡ്ജിമാരുപടെ പ്രായം 62ല്‍ നിന്ന് 64ആയി ഉയര്‍ത്താനുമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭരണഘടനാ ഭേതഗതി പ്രകാരമാണ് പ്രായപരിധി ഉയര്‍ത്തുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഉന്നത നീതിപീഠത്തില്‍ ജഡ്ജിമാരുടെ കുറവ് നികത്താനാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള ബില്ലിനായി ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ആവശ്യമുയര്‍ത്തുമെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസുകൾ കോടതികളിൽ കെട്ടികിടക്കുന്ന സാഹചര്യത്തിൽ ജഡ്​ജിമാരുടെ നിയമനം ഉടൻ നടത്തണമെന്ന്​ പാർലമെൻററി സ്​റ്റാൻഡിങ്​ കമ്മിറ്റി സർക്കാറിനോട്​ ശിപാർശ ചെയ്​തിരുന്നു. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ കൂടി മുന്നിൽകണ്ട്​ വേണം നിയമനം നടത്തേണ്ടതെന്നും സ്​റ്റാൻഡിങ്​ കമ്മിറ്റി വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തുന്നത്​.

Top Stories
Share it
Top