വിവിപാറ്റ് വാങ്ങാന്‍ സ്വകാര്യകമ്പനികളെ സമീപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; ആവശ്യം തളളി തെര.കമ്മീഷ്ണര്‍

Published On: 2018-05-11 03:30:00.0
വിവിപാറ്റ് വാങ്ങാന്‍ സ്വകാര്യകമ്പനികളെ സമീപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; ആവശ്യം തളളി തെര.കമ്മീഷ്ണര്‍

വെബ്ഡസ്‌ക്: തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട്‌ അടയാളപ്പെടുത്തിയതിന്റെ രേഖ (വിവിപാറ്റ്) സ്വകാര്യ കമ്പനികളില്‍ നിന്നും വാങ്ങാനുളള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞുടപ്പ് കമ്മീഷന്‍ തളളി. പൊതുജനത്തിന് തെരഞ്ഞെടുപ്പ് പ്രക്രിയയിലുളള വിശ്വാസം നഷ്ടപ്പെടുമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കമ്മീഷന്‍ നിര്‍ദ്ദേശം തളളിയത്. വിവരാവകാശ നിയമപ്രകാരം ദി ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം റിപ്പോര്‍ട്ടര്‍ റിത്തിക ചോപ്രക്ക് ലഭിച്ച വിവരത്തിലാണ് വിവരം പുറത്തുവന്നത്.

വിവിപാറ്റ് വാങ്ങുന്നതിന് സ്വകാര്യ കമ്പനികളെ സമീപിക്കണം എന്നാവിശ്യപ്പെട്ട് നിയമ മന്ത്രാലയം കമ്മീഷന് മൂന്ന് കത്തുകളാണ് അയച്ചത്. 2016 ജൂലൈ-സെപ്റ്റംമ്പര്‍ മാസങ്ങളിലാണ് കത്തുകളയച്ചത്. എന്നാല്‍, നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി നിയമ മന്ത്രാലയത്തിന് 2016, സെപ്തംമ്പര്‍ 19ന് മറുപടി കത്തയച്ചു.

'' ഇലക്ട്രോണിക വോട്ടിങ് യന്ത്രവും വിവിപാറ്റും സ്വകാര്യ കമ്പനികളില്‍ നിന്നും വാങ്ങാനാവില്ലെന്നത് ഉറച്ച തിരുമാനമാണ്.'' ഇതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മറുപടി.

ബംഗ്ലൂരിലെ ഭാരത് ഇലക്ട്രോണികസ് ലിമിറ്റഡ്, (ബിഇഎല്‍) ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) എന്നീ പൊതുമേഖല കമ്പനികളാണ് തുടക്കം മുതല്‍ ഇലക്ട്രോണികസ് വോട്ടിങ് യന്ത്രങ്ങളും ഇപ്പോള്‍ വിവിപാറ്റും നിര്‍മ്മിക്കുന്നത്. വിവിപാറ്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന് 2013 ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

Top Stories
Share it
Top