കുടിശിക തര്‍ക്കം: ഡല്‍ഹി എയര്‍പ്പോര്‍ട്ട് സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്രം 

വെബ്ഡസ്‌ക്: കേന്ദ്ര വ്യവസായിക സുരക്ഷാസേനക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പ്പോര്‍ട്ട് അതോറിറ്റി നല്‍കാനുളള കുടിശിക നല്‍കാന്‍ ഇനിയും വൈകിയാല്‍...

കുടിശിക തര്‍ക്കം: ഡല്‍ഹി എയര്‍പ്പോര്‍ട്ട് സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്രം 

വെബ്ഡസ്‌ക്: കേന്ദ്ര വ്യവസായിക സുരക്ഷാസേനക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പ്പോര്‍ട്ട് അതോറിറ്റി നല്‍കാനുളള കുടിശിക നല്‍കാന്‍ ഇനിയും വൈകിയാല്‍ വിമാനത്താവളത്തിന് അനുവദിച്ച സുരക്ഷ സേനയെ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണി പെടുത്തിയതായി റിപ്പോര്‍ട്ട്. ദി ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുടിശിക സംബന്ധിച്ച് വിമാനത്താവള അതോറിറ്റിയും സുരക്ഷാസേനയും തമ്മില്‍ നിലവില്‍ തര്‍ക്കം തുടരുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുടിശിക നല്‍കിയില്ലെങ്കില്‍ സുരക്ഷാസേനയെ പിന്‍വലിക്കുമെന്ന് ജൂലൈ ആദ്യവാരം കേന്ദ്ര അഭ്യന്തര വകുപ്പ് സെക്രട്ടറി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. നിലവില്‍ സുരക്ഷാസേനക്ക് നല്‍കാനുളള തുക 600 കോടിയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. പാരാമിലിട്ടറി സേനക്ക് എത്ര തുക നല്‍കണമെന്ന കാര്യത്തിലാണ് വിമാനത്താവള അതോറിറ്റിയും സേനയും തമ്മിലുളള തര്‍ക്കം.

Story by
Read More >>