നോയിഡയില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

വെബ്ഡസ്‌ക്: ഡല്‍ഹിക്കടുത്ത് നോയിഡയിലെ നിര്‍മ്മാണത്തിലിരുന്ന ആറുനില കെട്ടിടം മറ്റൊരു നാലുനില കെട്ടിടത്തിലേത്ത് വീണു. നിരവധി പേര്‍...

നോയിഡയില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

വെബ്ഡസ്‌ക്: ഡല്‍ഹിക്കടുത്ത് നോയിഡയിലെ നിര്‍മ്മാണത്തിലിരുന്ന ആറുനില കെട്ടിടം മറ്റൊരു നാലുനില കെട്ടിടത്തിലേത്ത് വീണു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുങ്ങിയതായാണ് വിവരം. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഗ്രെയ്റ്റര്‍ നോയിഡയിലെ ഷ ബേരി ഗ്രാമത്തിലാണ് സംഭവം.

ചൊവ്വാഴ്ച വൈകിയിട്ടാണ് കെട്ടിടം തകര്‍ന്നുവീണത്. ദേശീയ ദുരന്താനിവാരണ അതോറിറ്റിയാണ് മൂന്ന് മൃതദേഹവും കണ്ടെത്തിയത്. തിരച്ചില്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. മൃതദേഹങ്ങള്‍ ആരുടേതെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വൈകിയിട്ട് 8.45 നാണ് കെട്ടിടം തകര്‍ന്നതെന്നാണ് ലഭ്യമായ വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുങ്ങിയത് 12 തൊഴിലാളികളെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് ഫയര്‍ ഓഫീസര്‍ നല്‍കുന്ന സൂചന.

Story by
Read More >>