സാനിറ്ററി നാപ്കിനുകളെ  ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ നികുതിയില്‍ നിന്നൊഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന 28ാംമത് ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനമായി. നിലവിലുള്ള ചരക്കു സേവന...

സാനിറ്ററി നാപ്കിനുകളെ  ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ നികുതിയില്‍ നിന്നൊഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന 28ാംമത് ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനമായി. നിലവിലുള്ള ചരക്കു സേവന നികുതിയില്‍ 12 ശതമാനമായിരുന്നു സാനിറ്ററി നാപ്കിനു മുകളില്‍ ചുമത്തയിരുന്നത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയ സാഹചര്യത്തിലാണ് നടപടി.

നിരവധി ഉല്‍പന്നങ്ങളെ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം സ്ലാബിലേക്ക് കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനിച്ചു.

വാഷിംഗ് മെഷിന്‍, റെഫ്രിഡ്ജറേറ്റര്‍, വാകോം ക്ലിനര്‍, സുഗന്ധദ്രവ്യങ്ങള്‍, ചെറിയ ടെലിവിഷന്‍ തുടങ്ങിയയുടെ നികുതി 28ല്‍ നിന്ന് 18 ആയി കുറയ്ക്കാന്‍ ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണാടികള്‍, ഹാന്റ് ബാഗ്, കൈകൊണ്ട് നിര്‍മ്മിക്കുന്ന വിളക്കുകള്‍, തുടങ്ങിയയുടെ നികുതി 18ല്‍ നിന്ന് 12ആയി ചുരുക്കി.

Story by
Read More >>