ആറാമതും പെൺകുഞ്ഞ്; ​ഗുജറാത്തിൽ ശിശുവിനെ പിതാവ് കുത്തിക്കൊന്നു

Published On: 25 Jun 2018 11:45 AM GMT
ആറാമതും പെൺകുഞ്ഞ്; ​ഗുജറാത്തിൽ ശിശുവിനെ പിതാവ് കുത്തിക്കൊന്നു

ഗാന്ധിനഗര്‍: തുടര്‍ച്ചയായ ആറാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതിൽ പ്രകോപിതനായ പിതാവ് നവജാത ശിശുവിനെ കുത്തിക്കൊന്നു. നാലു ദിവസം മാത്രം പ്രായമായ നവജാത ശിശു അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പിതാവ് ആക്രമിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു റാത്തോഡ്‌ എന്നയാളെ മോട്ടി മസാങ്ക് പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷം മുന്നെ വിവാഹം കഴിഞ്ഞ വിഷ്ണു റാത്തോഡിനും വിമലയ്ക്കും മരിച്ച കുട്ടിയെക്കൂടാതെ മറ്റ് അഞ്ച് പെണ്‍കുട്ടികളാണുള്ളത്. ആറാമത്തെ കുട്ടി ആണ്‍കുട്ടിയായിരിക്കണമെന്ന് ഇവര്‍ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതോടെയാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ വിഷ്ണു റാത്തോഡിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വിഷ്ണു കുഞ്ഞിനെ ആക്രമിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മ ഉണര്‍ന്നതോടെ വിഷ്ണു ഓടിപ്പോവാന്‍ ശ്രമിച്ചുവെങ്കിലും വിമലയുടെ അച്ഛന്‍ വിഷ്ണുവിനെ കയ്യോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Top Stories
Share it
Top