സീതയെ തട്ടിക്കൊണ്ടുപോയത് രാമനെന്ന് ​ഗുജറാത്തി പാഠപുസ്തകം

Published On: 1 Jun 2018 11:00 AM GMT
സീതയെ തട്ടിക്കൊണ്ടുപോയത് രാമനെന്ന് ​ഗുജറാത്തി പാഠപുസ്തകം

അഹമ്മദാബാദ്: സീതയെ തട്ടിക്കൊണ്ടുപോയത് ആരെന്ന് ചോദിച്ചാൽ നിസംശയം ആരും പറയും രാവണനെന്ന്. എന്നാൽ ​ഗുജറാത്തിലെ 12ാം ക്ലാസ് പാഠപുസ്തകത്തിൽ സീതയെ തട്ടിക്കൊണ്ടുപോയത് രാമനെന്നാണ് പറയുന്നത്.

ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ ടെക്‌സ്റ്റ് ബുക്‌സ്(ജിഎസ്ബിഎസ്ടി) പുറത്തിറക്കിയ 12-ാം ക്ലാസ്സിലെ സംസ്‌കൃത പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലാണ് ഈ പരാമർശമുള്ളത്. പുസ്തകത്തിലെ 106-ാം പേജിലാണ് ഈ അബദ്ധം.

സംസ്കൃത സാഹിത്യത്തിന്റെ ആമുഖത്തിലാണ് ഈ വിവാദ ഭാ​ഗം അച്ചടിച്ചിരിക്കുന്നത്. പരിഭാഷയിൽ രാവണൻ എന്നതിന് പകരം രാമൻ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ പാഠപുസ്തകം നിറയെ അക്ഷര പിശകുകളാണ്. ആദ്യ ഖണ്ഡികയുടെ തുടക്കം മുതൽ തന്നെ അക്ഷര പിശകുണ്ട്.


പരിഭാഷയിലുണ്ടായ പിഴവാണെന്ന് ജിഎസ്ബിഎസ്ടി എക്‌സ്‌ക്യൂട്ടീവ് പ്രസിഡന്റ് ഡോ. നിതിന്‍ പേത്താനി പറഞ്ഞു. ഗുജറാത്തി ഭാഷയിലുള്ള പുസ്തകത്തില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top