ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ ചത്താബലില്‍ സുരക്ഷാസൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ശനിയാഴ്ച...

ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ ചത്താബലില്‍ സുരക്ഷാസൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. വീട്ടില്‍ കയറി ഒളിച്ചിരുന്ന മൂന്നു പേരില്‍ ഒരാളാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേന ഇപ്പോഴും തിരച്ചില്‍ നടത്തുകയാണ്.

സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ സേന തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. സുരക്ഷാ സൈനികരുടെ സേനാവലയത്തിന് കീഴിലാണ് പ്രദേശം.

Story by
Read More >>