വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവരെ തടയാന്‍ സര്‍വ്വ ഖാപ്‌ പഞ്ചായത്ത്

ഗുര്‍ഗാവ്: പൊതു ഇടങ്ങളിലെ നിസ്‌ക്കാരം തടയുന്നവരെ എതിര്‍ക്കാന്‍ സര്‍വ്വ ഖാപ്‌ പഞ്ചായത്ത് രൂപീകരിച്ച് ഗ്രാമവാസികള്‍. അടുത്തിടെ ചില ഹിന്ദുത്വ ശക്തികള്‍...

വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവരെ തടയാന്‍ സര്‍വ്വ ഖാപ്‌ പഞ്ചായത്ത്

ഗുര്‍ഗാവ്: പൊതു ഇടങ്ങളിലെ നിസ്‌ക്കാരം തടയുന്നവരെ എതിര്‍ക്കാന്‍ സര്‍വ്വ ഖാപ്‌ പഞ്ചായത്ത് രൂപീകരിച്ച് ഗ്രാമവാസികള്‍. അടുത്തിടെ ചില ഹിന്ദുത്വ ശക്തികള്‍ നഗര പരിധിയിലെ പൊതുവിടങ്ങളില്‍ നിസ്‌ക്കാരം നടത്തുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഖാപ്‌ പഞ്ചായത്തിന്റെ രൂപീകരണം. വര്‍ഗീയ പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദികളായ ശക്തികളെ ബഹിഷ്‌കരിക്കുക എന്നതാണ് സര്‍വ്വ ഖാപ്‌ പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് അംഗങ്ങള്‍ പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനും ബഹിഷ്‌ക്കരിക്കുവാനും മെയ് 27 ന് ജര്‍സാ ഗ്രാമത്തില്‍ മഹാ പഞ്ചായത്ത് വിളിച്ചതായും സര്‍വ്വ ഖാപ്‌ പഞ്ചായത്ത് പ്രസിഡന്‍ഡ് മഹേന്ദ്ര സിങ് തക്രന്‍ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തെ പ്രാര്‍ത്ഥനകളില്‍ നിന്നും തടയുന്നത് നീതിയുക്തമല്ലെന്നും എതിര്‍പ്പ് രേഖപ്പെടുത്താന്‍ ഭരണകൂടവും പോലീസുമായി അലോചിച്ച് മറ്റ് വഴികള്‍ തേടണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഏപ്രില്‍ 20 നും 27 നുമിടയില്‍ ഇഫ്‌കോ ചൗക്ക്, ഉദ്യോഗ് വിഹാര്‍, ലയര്‍ വാലി പാര്‍ക്ക്, മാള്‍ മൈല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിസ്‌ക്കാരം തടഞ്ഞുകൊണ്ട് സാമുദായിക ഐക്യം തര്‍ക്കാന്‍ ചില ഹിന്ദുത്വ സംഘടനകള്‍ ശ്രമം നടത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആറ് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നിസ്‌ക്കാരം പള്ളികളിലും സ്വകാര്യ ഇടങ്ങളിലും മാത്രം നടത്തണമെന്നും ക്രമസമാധാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായും ഹരിയാന മുഖ്യമന്ത്രി മനേഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നെങ്കിലും നഗരത്തില്‍ ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.


Story by
Read More >>