ആധാർ നമ്പർ പരസ്യപ്പെടുത്താമോ? ; മോദിക്ക് ഹാക്കറുടെ വെല്ലുവിളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആധാർ നമ്പർ പരസ്യപ്പെടുത്താൻ വെല്ലുവിളിച്ച് എലിയട്ട്‌ ആൻഡേഴ്‌സൺ എന്ന ഹാക്കർ. നേരത്ത ട്രായ് ചെയർമാൻ ആർഎസ്...

ആധാർ നമ്പർ പരസ്യപ്പെടുത്താമോ? ; മോദിക്ക് ഹാക്കറുടെ വെല്ലുവിളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആധാർ നമ്പർ പരസ്യപ്പെടുത്താൻ വെല്ലുവിളിച്ച് എലിയട്ട്‌ ആൻഡേഴ്‌സൺ എന്ന ഹാക്കർ. നേരത്ത ട്രായ് ചെയർമാൻ ആർഎസ് ശർമയുടെ ആധാർ നമ്പർ ഉപയോഗിച്ച്‌ വ്യക്തിവിവരങ്ങളടക്കം ചോർത്തി എലിയട്ട് ട്വിറ്ററിൽ താരമായിരുന്നു.

‘‘ഹായ്‌ നരേന്ദ്രമോഡി, താങ്കൾക്ക്‌ ആധാർ ഉണ്ടെങ്കിൽ നമ്പർ പരസ്യപ്പെടുത്താമോ?’’ എന്നാണ് എലിയട്ട്‌ ആൻഡേഴ്‌സൺ ട്വിറ്ററിൽ വെല്ലുവിളി നടത്തിയിരിക്കുന്നത്. ആധാർ സുരക്ഷിതമല്ലെന്ന്‌ തെളിയിക്കുക മാത്രമാണ്‌ തന്റെ ലക്ഷ്യമെന്നും ഹാക്ക്‌ ചെയ്‌ത വിവരങ്ങൾ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കല്ലെന്നും എലിയട്ട്‌ ആൻഡേഴ്‌സൺ നേരത്തേ വ്യക്തമാക്കിയിരുന്നു

ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന്‌ സ്ഥാപിക്കാനായി ആധാർ നമ്പർ പരസ്യപ്പെടുത്തി ട്വിറ്ററിലുടെ വെല്ലുവിളി നടത്തിയ ആർഎസ്‌ ശർമയുടെ ബാങ്ക് വിവരങ്ങൾ, പാന്‍ കാര്‍ഡ് നമ്പർ, ഫോണ്‍ നമ്പർ, മേല്‍വിലാസം, ജനന തിയ്യതി, വാട്‌സ്‌ ആപ്പ്‌ പ്രൊഫൈൽ ചിത്രം തുടങ്ങിയ വിവരങ്ങളെല്ലാം ഹാക്കർമാർ പുറത്ത് വിട്ടിരുന്നു.

ഇതോടെ ആധാറിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരിക്കുകയാണ്‌. സാമൂഹ്യമാധ്യമങ്ങളിലും ആധാറിന്റെ സുരക്ഷയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായി. അതിനുപിന്നാലെയാണ്‌ ഇതേ ഹാക്കർ നരേന്ദ്ര മോഡിയുടെ ആധാർ നമ്പർ പരസ്യമാക്കാൻ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്.

Story by
Read More >>