ട്രായ് ചെയർമാന് ഹാക്കർമാരുടെ വക ഒരു രൂപ കുതിരപ്പവൻ

Published On: 2018-07-30 03:45:00.0
ട്രായ് ചെയർമാന് ഹാക്കർമാരുടെ വക ഒരു രൂപ കുതിരപ്പവൻ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി അതിൻെറ സുരക്ഷയെ പറ്റി വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആർ.എസ്​ ശർമയെ ഞെട്ടിച്ച് ഹാക്കർമാർ. അദ്ദേഹത്തിൻെറ ആധാറുമായി ബന്ധിപ്പിച്ച ഭീം ആപ്പ്​, പേടിഎം തുടങ്ങിയ പേയ്​മ​ന്റ്‍ ആപ്ലിക്കേഷനിലൂടെ ​ഐ.എം.പി.എസ്​ സംവിധാനം ഉപയോഗിച്ച്​ അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിച്ചാണ് ഹാക്കർമാർ ഞെട്ടിച്ചത്​. ഇതിന് തെളിവായി ട്രാൻസാക്ഷൻ ​ഐ.ഡികളും പണമയച്ചതി​​ൻെറ സ്ക്രീൻ ഷോട്ടുകളും ഹാക്കർമാർ പങ്കുവെച്ചിട്ടുണ്ട്.

ആധാർ നമ്പറിലൂടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരവും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാനായി ശനിയാഴ്​ചയായിരുന്നു ട്രായി ചെയർമാൻ വെല്ലുവിളി നടത്തിയത്​. ഇതി​​​​​​​​ൻെറ ഭാഗമായി തന്‍റെ ആധാര്‍ നമ്പറും അദ്ദേഹം പരസ്യപ്പെടുത്തിയിരുന്നു.

ശര്‍മ്മയുടെ ബാങ്ക് വിവരങ്ങൾ, പാന്‍ കാര്‍ഡ് നമ്പർ, ഫോണ്‍ നമ്പർ, മേല്‍വിലാസം, ചിത്രങ്ങള്‍, ജനന തിയ്യതി എന്നിവയടക്കമുള്ള കാര്യങ്ങൾ പുറത്ത് വിട്ടുകൊണ്ടായിരുന്നു ഹാക്കർമാർ മറുപടി നൽകിയത്. തങ്ങള്‍ ആധാറിനെതിരല്ലെന്നും എന്നാല്‍ ആധാര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ഇതെന്നും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.


Top Stories
Share it
Top