ഹജ്ജ് തീർത്ഥാടനത്തിൽനിന്നും കുംഭമേളയിലേക്ക്, ട്രാന്‍സ്ജെന്‍ഡറായ ഭവാനിയുടെ ജീവിതം

ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് കുട്ടിക്കാലം മുതൽ കാളിയെയായിരുന്നു ഭവാനി ആരാധിച്ചിരുന്നത്. എന്നാൽ, ഈ വർഷം ഭവാനി തന്റെ ജീവിതം കുംഭമേളക്കായി അർപ്പിച്ചിരിക്കുകയാണ്.

ഹജ്ജ് തീർത്ഥാടനത്തിൽനിന്നും കുംഭമേളയിലേക്ക്,  ട്രാന്‍സ്ജെന്‍ഡറായ ഭവാനിയുടെ ജീവിതം

അലഹബാദ്: 13വയസ്സുള്ളപ്പോഴാണ് താൻ ട്രാൻസ്‌ജെൻഡറാണെന്ന് അവൾ കുടുംബക്കാരോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. പിന്നീടങ്ങോട്ട് ഭവാനി നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നു. അതുവരേയുണ്ടായിരുന്ന സന്തോഷവും കിട്ടിയ പരി​ഗണനയും പിന്നീടവൾ അനുഭവിച്ചതേയില്ല. എല്ലാവരും അവളെ തഴഞ്ഞു. സ്‌കൂളിൽ നിന്നും പുറത്തുപോവേണ്ടി വന്നു. മാതാപിതാക്കൾ പോലും ലജ്ജയോടെ ഭവാനിയെ നോക്കി. ഒരുവർഷത്തിനു ശേഷം ഭവാനി വീടും നാടും വിട്ട് എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. അലച്ചിലിനിടെ ഭവാനി ഇസ്ലാം മതം സ്വീകരിച്ചു. ഒടുവിൽ മക്കയിലെത്തി ഹജ്ജ് കർമ്മവും നിർവ്വഹിച്ചു.

വർഷങ്ങൾക്കു ഷേം സുപ്രിംകോടതി ട്രാൻസ്‌ജെൻഡർമാരെ അംഗീകരിച്ചുകൊണ്ട് വിധിപ്രസ്താവം നടത്തിയത് ഭവാനിയുടെ ജീവിതത്തിൽ വഴിത്തിരിവായി. ഹിന്ദു സന്യാസിമാർക്കിടയിൽ ഹജ്ജ് നിർവ്വഹിച്ച വ്യക്തിയായി ഭവാനി മാറി. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് കുട്ടിക്കാലം മുതൽ കാളിയെയായിരുന്നു ഭവാനി ആരാധിച്ചിരുന്നത്. എന്നാൽ, ഈ വർഷം ഭവാനി തന്റെ ജീവിതം കുംഭമേളക്കായി അർപ്പിച്ചിരിക്കുകയാണ്.

2015ലാണ് ഭവാനി കിന്നാർ അകാറ കൂട്ടായ്മയിലെ സ്ഥാപകാംഗമായത്. ഉജ്ജയിൻ കുംഭമേള നടക്കാനിരിക്കെയായിരുന്നു ഇത്. എന്നാൽ, അഖില ഭാരതീയ അകാറ പരിഷത്ത് രാജകീയ സ്നാനത്തിൽ പങ്കെടുക്കുന്നതിൽനിന്നും അംഗങ്ങളെ വിലക്കി. ഇത് ഭവാനിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. എങ്കിലും, പിന്നീട് 2017ൽ കിന്നാർ അകാറ പതിയെ അയഞ്ഞു. ഭവാനി ഈ സമയം ഉത്തരേന്ത്യയിലെ മഹാമന്ദലേശ്വറിൽ ആയിരുന്നു.


ഈ വർഷത്തെ കുംഭമേളയിൽ, ശക്തരായ ജുനാ അകാറ കിന്നാർ അകാറയെ തങ്ങളുടെ കൂടെ ഉൾപ്പെടുത്തി. ഈ മാസം ആദ്യം അവർ രാജകീയ സ്നാനം നിർവ്വഹിച്ചു.

ഹിന്ദുത്വം വീണ്ടും സ്വീകരിച്ചതോടെ ഭവാനി ഇസ്ലാം വിട്ടു. പിന്നിട്ട നാളുകളിലെ ദുരനുഭവങ്ങൾ ഇന്നും ഭവാനി ഓർക്കുന്നു. ''തിരിച്ചറിയൽ പ്രതിസന്ധിയെ നേരിടുക അത്ര എളുപ്പമല്ല. എന്റേതല്ലാത്ത തെറ്റുകൊണ്ട് സമൂഹത്തിൽ ഞാൻ ഒറ്റപ്പെട്ടു'' ഭവാനി പറഞ്ഞു. 14ാം വയസ്സിലാണ് ഭവാനി വീടുവിട്ടിറങ്ങിയത്. പിന്നീടുള്ള വർഷങ്ങളിൽ നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നു. ഈ സമയത്ത് പലതരം യാഥാർത്ഥ്യങ്ങളെയും തിരിച്ചറിഞ്ഞു. 2007ൽ കിന്നാർ ഗുരു ഹാജി നൂരിയെ കണ്ടതോടെയാണ് ജീവിതത്തിൽ പ്രതീക്ഷ കൈവന്നത്. ഭവാനിയെന്ന പേരു മാറ്റി ശബ്നമെന്നാക്കി. 'എന്റെ മതത്തിനു ചുറ്റുമുള്ള അവ്യക്തതകൾ അതിന്റെ യുദ്ധോപകരണങ്ങളാണെന്ന് ഭവാനി പറഞ്ഞു. ആത്മീയ ഗുരുവാണ് ഭവാനിയെ ഇസ്ലാം പരിചയപ്പെടുത്തുന്നത്. 'ഞാൻ ഇസ്ലാം സ്വീകരിച്ച് മുസ്ലിമായി. ഇസ്ലാമിന്റെ എല്ലാ കാര്യങ്ങളും ഞാൻ പിന്തുടർന്നു. നോമ്പെടുത്തു. 2012ൽ ഹജ്ജ് കർമ്മവും നിർവ്വഹിച്ചു' ഭവാനി പറഞ്ഞു.

Read More >>