ജിന്ന വിവാദം: സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഹമീദ് അന്‍സാരി
| Updated On: 13 May 2018 6:00 AM GMT | Location :
ന്യൂഡല്‍ഹി: ജിന്ന വിവാദം സംബന്ധിച്ച അക്രമസംഭവങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തിയ അലിഗഢ് മുസ്ലീം സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മുന്‍...
ന്യൂഡല്‍ഹി: ജിന്ന വിവാദം സംബന്ധിച്ച അക്രമസംഭവങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തിയ അലിഗഢ് മുസ്ലീം സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ആക്രമസംഭവം അരങ്ങേറുമ്പോള്‍ സര്‍വകലാശാല ക്യാമ്പസില്‍ ഹമീദ് അന്‍സാരിയും ഉണ്ടായിരുന്നു.
അക്രമം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് അന്‍സാരി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ അക്രമത്തിനെതിരെ നടത്തിയ സമാധാനപരമായ പ്രതിഷേധം അഭിനന്ദനമര്‍ഹിക്കുന്നതാണ്.
എന്നാല്‍ ഈ നടപടി പഠനത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം വിദ്യാര്‍ത്ഥി യൂണിയനയച്ച കത്തില്‍ പറയുന്നു.