സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയ ഹർദിക്ക് പട്ടേലിനെ തടഞ്ഞു

1996ല്‍ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.

സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയ ഹർദിക്ക് പട്ടേലിനെ തടഞ്ഞു

അഹമ്മദാബാദ്: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക്ക് പട്ടേലിനേയും രണ്ട് എം.എല്‍.എമാരെയും പാലന്‍പൂര്‍ ജില്ലാ ജയിലിലേക്കുള്ള വഴിയില്‍ തടഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ മുൻ നിർത്തിയാണ് ഇവരെ തടഞ്ഞെതെന്നാണ് അധികൃതരുടെ വിശദീകരണം.

പാലന്‍പൂര്‍ ജില്ലാ ജയിലില്‍ ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് കരുതിയാണ് ഹര്‍ദിഖ് പട്ടേലും രണ്ട് എം.എല്‍.എമാരും അടങ്ങുന്ന 30ഓളം പേര്‍ വരുന്ന സംഘത്തെ തടഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് നിരാജ് ബദ്ഗുജര്‍ പ്രതികരിച്ചു.

പാലാന്‍പൂര്‍ എം.എല്‍.എ മഹേഷ് പട്ടേല്‍, പാടാന്‍ എം.എല്‍.എ കിരിത് പട്ടേല്‍ എന്നിവരാണ് ഹര്‍ദിക്കിനോടൊപ്പമുണ്ടായിരുന്നത്. 1996ല്‍ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.

Read More >>