പൊതുയിടങ്ങളില്‍ നിസ്‌കാരം പാടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

Published On: 2018-05-07 06:45:00.0
പൊതുയിടങ്ങളില്‍ നിസ്‌കാരം പാടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ഗുരുഗ്രാം: പൊതുയിടങ്ങളില്‍ മുസ്ലിംകള്‍ നമസ്‌കാരം നടത്തരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പള്ളികളില്‍ നിന്നും ഈദ്ഗാഹുകളില്‍ നിന്നുമാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെന്നും ഖട്ടാര്‍ പറയുന്നു. ഗുരുഗ്രാമിലെ പൊതു സ്ഥലങ്ങളില്‍ വെള്ളിയാഴ്ച നമസ്‌കാരം നിരോധിച്ചിരുന്നതിനെ തുടര്‍ന്ന് വിശ്വാസികള്‍ തെരുവുകളില്‍ കൂട്ട നമസ്‌കാരം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവന. വെള്ളിയാഴ്ച പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിലുള്ള നിസ്‌കാരം വര്‍ധിച്ചു വരികയാണ്. മുസ്ലിംകള്‍ പള്ളികളില്‍ നിന്നും മറ്റ് ബന്ധപ്പെട്ട സ്വകാര്യയിടങ്ങളില്‍ നിന്നുമാണ് ഇത് നിര്‍വഹിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് ഏതിര്‍പ്പെല്ലെങ്കില്‍ സര്‍ക്കാരിനും കുഴപ്പമില്ല. എന്നാല്‍ ജനങ്ങളില്‍ നിന്ന് ഏതിര്‍പ്പ് വന്നതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട് ഏടുത്തതെന്നും ഖട്ടാര്‍ പറയുന്നു. പ്രസ്താവന വിവാദമായതോടെ മന്ത്രി മലക്കം മലക്കം മറിഞ്ഞു. ആരും നമസ്‌കരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും പൊതുസ്ഥലത്ത് നമസ്‌കരിക്കുമ്പോള്‍ പ്രശ്‌നം നേരിടുന്നവര്‍ അധികാരികളെ അറിയിക്കണമെന്നും ഖട്ടാര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Top Stories
Share it
Top