120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ക്ഷേത്രപുരോഹിതന്‍ അറസ്റ്റില്‍ 

Published On: 21 July 2018 9:15 AM GMT
120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ക്ഷേത്രപുരോഹിതന്‍ അറസ്റ്റില്‍ 

ഫത്തേബാദ് (ഹരിയാന): 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങളെടുത്ത ക്ഷേത്രപുരോഹിതന്‍ അറസ്റ്റില്‍. ഹരിയാന തോഹാനയിലെ ബാലക്നാഥ് ക്ഷേത്രത്തിലെ അറുപതുകാരനായ പുരോഹിതന്‍ ബാബ അമല്‍പൂരിയെ(60)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി അഞ്ചു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.

ദൃശ്യങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തതായും പോലിസ് പറഞ്ഞു. ഇയാള്‍ തന്നെയാണ് മൊബൈല്‍ ഫോണുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി. പീഡനത്തിനിരയായ മുഴുവന്‍ സ്ത്രീകളെയും കണ്ടെത്തി പരാതി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലിസ്. മുമ്പ് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Top Stories
Share it
Top