'മൈക്രോസോഫ്റ്റ് സിഇഒ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ പോകണം'; മീനാക്ഷി ലേഖിയെ ട്രോളിക്കൊന്ന് നെറ്റിസൺസ്

രാജ്യത്ത് ഏറ്റവും വലിയ വിദ്യാഭ്യാസ യോ​ഗ്യതയുള്ളത് നരേന്ദ്ര മോദിക്കും സ്മൃതി ഇറാനിക്കുമാണെന്നും എന്നാല്‍ തങ്ങളുടെ ബിരുദം പൊതുജനങ്ങളെ കാണിക്കാന്‍ ഇരുവരും തയ്യാറാവണമെന്നും പറയുന്നവരുണ്ട്.

പൗരത്വനിയമ ഭേദഗതിൽ പ്രതികരിച്ച മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ലയെ വിമർശിച്ച ബിജെപി എം.പി. മീനാക്ഷി ലേഖിയെ ട്രോളിക്കൊന്ന് നെറ്റിസൺസ്. സാക്ഷരത ഉള്ളവരെ വീണ്ടും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നദെല്ലയുടേതെന്നായിരുന്നു മീനാക്ഷി ലേഖിയുടെ പ്രസ്താവന. ഇതിനെയാണ് ട്വിറ്റർ ഉപഭോ​ക്താക്കൾ ക്രൂരമായി ട്രോളുന്നത്.

വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തവരാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒയെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്. രാജ്യത്ത് ഏറ്റവും വലിയ വിദ്യാഭ്യാസ യോ​ഗ്യതയുള്ളത് നരേന്ദ്ര മോദിക്കും സ്മൃതി ഇറാനിക്കുമാണെന്നും എന്നാല്‍ തങ്ങളുടെ ബിരുദം പൊതുജനങ്ങളെ കാണിക്കാന്‍ ഇരുവരും തയ്യാറാവണമെന്നും പറയുന്നവരുണ്ട്.

സത്യനദെല്ലയ്ക്ക് വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ലഭിക്കാത്തത് അപമാനം തന്നെയാണെന്നും ചില നെറ്റിസൺസ് കളിയാക്കുന്നു. അതേസമയം വിമര്‍ശനം ഒരു പടികൂടി കടന്ന് ബിജെപി അകത്തും പുറത്തും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ചെയ്യുന്നതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

ഹിന്ദിയിൽ 'സ്വച്ഛ്' എന്നെഴുതാൻ കഴിയാത്തവരാണ് വിമർശനത്തിനിറങ്ങിയതെന്നാണ് ചിലർ കളിയാക്കുന്നത്. അക്ഷരത്തെറ്റോടു കൂടി 'സ്വച്ഛ്' എന്ന് ഹിന്ദിയിൽ ബോർഡിലെഴുതുന്ന ബിജെപി ദേശീയ വക്താവിൻെറ ചിത്രങ്ങളും വെെറലാണ്.

ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദുഃഖകരമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു സത്യ നാദെല്ല നേരത്തെ പ്രതികരിച്ചിരുന്നത്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിയ്ക്കിടെ ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോടായിരുന്നു നദെല്ലയുടെ പ്രതികരണം. നദെല്ലയുടെ വാക്കുകള്‍ ബെന്‍ തന്നെയാണ് ട്വറ്ററിലൂടെ പുറത്തുവിട്ടത്.

Read More >>