സൗദിയില്‍ നിന്നെത്തിയ ഭര്‍ത്താവ് ഇസ്ലാമായി; മതംമാറാന്‍ നിര്ന്ധിക്കുന്നതായി ഭാര്യ
ഫൈസാബാദ്: യുവതിയെയും മക്കളെയും ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ഫൈസാബദ് ജില്ലയിലാണ് സംഭവം....
ഫൈസാബാദ്: യുവതിയെയും മക്കളെയും ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ഫൈസാബദ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിനെതിരെ യുവതി പോലീസില്‍ പരാതി കൊടുത്തു.
സംഭവത്തെകുറിച്ച് പരാതിക്കാരി ശോഭാവതി പറയുന്നതിങ്ങനെ, മൂന്ന് വര്‍ഷം മുമ്പാണ് തന്റെ ഭര്‍ത്താവ് വിരേന്ദര്‍ ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത്. അവിടെ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും ബിലാല്‍ എന്ന് പേര് മാറ്റുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തന്നെയും മക്കളെയും മതംമാറ്റത്തിന് നിര്‍ബന്ധിച്ചു. മതം മാറിയില്ലെങ്കില്‍ തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വിരേന്ദര്‍ വിദേശത്തുനിന്ന് വന്നതിനു ശേഷം അദ്ദേഹത്തിന്റ കുടുംബാഗങ്ങള്‍ ഇസ്ലാം മതത്തിലേക്ക് മാറിയതായും അവര്‍ പറഞ്ഞു. മതംമാറ്റത്തിലൂടെ നിരവധി പണം അവര്‍ക്ക് ലഭിക്കുന്നുണ്ട്, അതുകൊണ്ടാണ് തന്നെയും മക്കളെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മവായ് പോലീസ് അറിയിച്ചു.